Asianet News MalayalamAsianet News Malayalam

ശിശുസംരക്ഷണ കേന്ദ്രത്തിലെ പീഡനം; ബീഹാർ സാമൂഹ്യ ക്ഷേമ മന്ത്രി രാജിവച്ചു

ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനത്തിൽ ആരോപണവിധേയായ ബീഹാർ സാമൂഹ്യ ക്ഷേമ മന്ത്രി രാജിവച്ചു. മന്ത്രിയുടെ ഭർത്താവിന് പീഡനത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.

Torture at the child protection center Bihar minister resigns
Author
Bihar, First Published Aug 8, 2018, 7:30 PM IST

മുസഫർപൂർ: ശിശു സംരക്ഷണ കേന്ദ്രത്തിലെ പീഡനത്തിൽ ആരോപണവിധേയായ ബീഹാർ സാമൂഹ്യ ക്ഷേമ മന്ത്രി രാജിവച്ചു. മന്ത്രിയുടെ ഭർത്താവിന് പീഡനത്തിൽ പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാല്‍ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതിനാൽ കള്ളക്കേസിൽ കുടുക്കിയെന്ന വാദവുമായി കേസിലെ പ്രതി ബ്രജേഷ് താക്കൂ‍ർ രംഗത്തു വന്നു. 

മന്ത്രി മഞ്ജു വെർമയുടെ ഭർത്താവ് ചന്ദ്രശേഖർ വെർമ ശിശു സംരക്ഷണ കേന്ദ്രത്തിലെ നിത്യസന്ദർശകനായിരുന്നെന്ന് ആരോപണമുയർന്നിരുന്നു. കേസിലെ പ്രതി ബ്രിജേഷ് താക്കൂറും ഇയാളും തമ്മിലുള്ള ഫോൺ സംഭാഷണവും പുറത്തായി. മഞ്ജു വെർമയെ മുഖ്യമന്ത്രി നിതീഷ് കുമാർ ആദ്യം പിന്തുണച്ചെങ്കിലും പിന്നീട് രാജിക്ക് സമർദ്ദം ശക്തമായി. 

സഖ്യകക്ഷിയായ ബിജെപി കൂടി കൈവിട്ടതോടെയാണ് നിതീഷ് കുമാർ മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയുടെ രാജി. ഇതിനിടെ തന്നെ കുടുക്കിയതാണെന്ന് പ്രതി ബ്രജേഷ് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു. ഇയാളുടെ വാദം തമാശയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബ്രജേഷിനെ മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിച്ചതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ബ്രിജേഷ് താക്കുറിന് നേരെ  മഷിയെറിഞ്ഞ് യുവതി പ്രതിഷേധിച്ചു
 

Follow Us:
Download App:
  • android
  • ios