വിസാ കാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയിൽ താമസിക്കുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ മാസം 24 ഇന്ത്യക്കാരേയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. 

കൊളംബോ: വിസാ ലംഘനം നടത്തിയ 73 ഇന്ത്യക്കാർ ശ്രീലങ്കയിൽ പിടിയിൽ. ശനിയാഴ്ച 49 ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി ശ്രീലങ്കൻ ഇമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മധുഗമയിലെ ഫാക്ടറിയിൽനിന്നാണ് ഇവരെ പിടികൂടിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിസാ കാലാവധി കഴിഞ്ഞിട്ടും ശ്രീലങ്കയിൽ താമസിക്കുന്നവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ മാസം 24 ഇന്ത്യക്കാരേയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. കൊളംബോയിലെ ഇൻഗ്യരിയയിലെ ഫാക്ടറിയിൽനിന്നാണ് ഇവരെ പിടികൂടിയത്. വിസാ കാലാവധി കഴിഞ്ഞ കേസിലാണ് ഇവരേയും പിടികൂടിയത്.

അറസ്റ്റ് ചെയ്ത ഇന്ത്യക്കാരെ കൊളംബോയിലെ മിരിഹാനയിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു. ഔദ്യോഗിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതോടെ അറസ്റ്റിലായവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.