Asianet News MalayalamAsianet News Malayalam

വടക്കന്‍ കേരളത്തില്‍ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി

tourism development in north kerala
Author
Kasaragod, First Published Dec 16, 2016, 6:39 AM IST

കാസര്‍കോഡ്: വടക്കന്‍ കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കും ഉള്‍പെടുത്തിയാകും പ്രത്യക പദ്ധതിയെന്നും ടൂറിസം മന്ത്രി കാസര്‍കോഡ് പറഞ്ഞു.
 
ബേക്കല്‍ റിസോര്‍ട്‌സ് ടൂറിസം കോര്‍പ്പറേഷന്‍ നീലേശ്വരത്ത് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരവധി പുഴകളും കാവുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും, തെയ്യങ്ങളുമുള്ള ഉത്തരകേരളത്തിന് ടൂറിസം മേഖലയില്‍ അതിനനുസരിച്ചുള്ള വളര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. 

നാടിന്റെ സാംസാക്കാരിക തനിമ നിലനിര്‍ത്തികൊണ്ട് ആഭ്യന്തര ടൂറിസം പരമാവധി പ്രോത്സാഹിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ബേക്കല്‍ ടൂറിസത്തിനായി പ്രത്യേക പദ്ധതി അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലേക്ക് കടന്നുവരുന്ന പുതിയ സംരംഭകര്‍ക്ക് ഏക ജാലക സംവിധാനമടക്കം ഏല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പെടുത്തുമെന്നും കടകംപള്ളി വ്യക്തമാക്കി.