കുതിരക്കച്ചവടക്കാരെ പേടിക്കേണ്ട എംഎല്‍എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി
തിരുവനന്തപുരം: കര്ണാടകയിലെ എംഎല്എമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബിജെപിയുടെ കുതിരക്കച്ചവടത്തില് നിന്നും രക്ഷപ്പെടാന് തെരഞ്ഞെടുക്കപ്പെട്ട കോണ്ഗ്രസ്, ജെഡിഎസ് എംഎല്എമാരെ കേരളത്തിലേക്ക് മാറ്റുന്നു എന്ന് വാര്ത്തകള്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ക്ഷണം. ട്വിറ്ററിലൂടെയാണ് മന്ത്രി കര്ണാടകയിലെ എംഎല്എമാരെ സ്വാഗതം ചെയ്തത്. കേരളത്തില് കുതിരക്കച്ചവടക്കാരുടെ പ്രശ്നമുണ്ടാകില്ലെന്നും കടകംപള്ളി ട്വിറ്ററില് കുറിച്ചു.
നേരത്തെ കർണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ രൂപം കൊണ്ട രാഷ്ട്രീയ പ്രതിസന്ധിക്കിടെ കർണാടക എംഎൽഎമാരെ വിനോദയാത്രയ്ക്കായി ക്ഷണിച്ച് സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ ട്വീറ്റ് വലിയ ചര്ച്ചയായിരുന്നു. വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള ടൂറിസം എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കർണാടകയിലെ എംഎൽഎമാരെ കേരളത്തിന്റെ കായൽസൗന്ദര്യം ആസ്വദിക്കാൻ ക്ഷണിച്ചത്.
''തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുള്ള വടംവലിയ്ക്കും പോരിനും ശേഷം കർണാടകയിലെ എല്ലാ എംഎൽഎമാരേയും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കായൽ സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾ ക്ഷണിക്കുന്നു....'' എന്നായിരുന്നു കേരള ടൂറിസം ട്വീറ്റ് ചെയ്തത്. കർണാടകയിലെ രാഷ്ട്രീയ കരുനീക്കങ്ങൾ എല്ലാവരും ഉറ്റുനോക്കുന്നതിനിടെയായിരു്ന്നു ട്വീറ്റ്. ഇത് പിന്നീട് നീക്കം ചെയ്തു.
