തിരുവനന്തപുരം: പൊലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെ പുറത്താക്കാന്‍ നളിനി നെറ്റോ വ്യാജ രേഖയുണ്ടാക്കിയെന്ന ഹര്‍ജിയിലെ വിധിപറയാന്‍ ഈമാസം 31 ലേക്ക് മാറ്റി. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധിപറയുന്നത്. 

പുറ്റിങ്ങല്‍ വെടികെട്ട് അപകടത്തെ കുറിച്ചുള്ള ഫയലില്‍ കൃത്രിമം നടത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. നളിനി നെറ്റോക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേസില്‍ കോടതി വിശദമായ വാദംകേട്ടിരുന്നു.