ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ 14 മുതല്‍ 20 വരെ രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലായി നടത്തിയ പരിശോധനയിലാണ് ചെറുതും വലുതുമായ 40,000 ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടിയത്. ഇവരില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലവതെ വാഹനം ഓടിച്ച് പിടികൂടിയ 5 വിദേശികളെ നാട് കടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുമുണ്ട്. പരിശോധനയില്‍ പേലീസ് തെരഞ്ഞുകൊണ്ടിരുന്ന 2 വാഹനങ്ങള്‍ കൂട്ടാതെ 1997 എണ്ണവും 64 പേരെയും വിവിധ കാരണങ്ങളുടെ പേരില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 6 മോട്ടാര്‍ ബൈക്കുകളും ഇതില്‍ ഉള്‍പ്പെടും.

അതിനിടെ, കഴിഞ്ഞദിവസം അഹ്മദി പേലീസ് അധികൃതര്‍ ഒരു ദിവസം തന്നെ 7 ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ സ്വദേശിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആഡംബര കാറില്‍ നൂവൈസിബ്ബ് പ്രദേശത്ത് നിന്ന് ഹൈവേയില്‍ എതിര്‍ദിശയിലൂടെ അമിതവേഗതയില്‍ പാഞ്ഞ 24 കാരനായ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.ഇയാള്‍ക്ക് െ്രെഡവിംഗ് ലൈസന്‍സ് ഇല്ലായിരുന്നതായും അധികൃര്‍ അറിയിച്ചിട്ടുണ്ട്.