2016 ജൂലൈ 16 മുതല്‍ 2017 സെപ്റ്റംബര്‍ ഒമ്പത് വരെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള പുതിയ ക്യാമറകള്‍ വഴി 32,941 ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാനായതായി ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത വിഭാഗം ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫഹദ് അല്‍ ഷുവൈ അറിയിച്ചു. ഇക്കാലയളവില്‍ ഗുരുതര നിയമലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ ജൂലൈ 29 വരെ 1032 വിദേശികളെ നാടുകടത്തിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ലംഘനങ്ങള്‍ നടത്തിയതായുള്ള 54,166 കാറുകള്‍ അടക്കമുള്ള വാഹനങ്ങളും 950 ഇരുചക്രവാഹനങ്ങളും പിടികൂടുയിരുന്നു. 2017ല്‍ ഇതുവരെ 12028 വാഹനങ്ങളും 622 ഇരുചക്രവാഹനങ്ങളും പിടികൂടിയതായും അദ്ദേഹം അറിയിച്ചു. ജി.സി.സി രാജ്യങ്ങളുടെ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളുമായി ഗതാഗത നിയമ ലംഘനത്തില്‍ ഏര്‍പ്പെട്ട 1505 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ റോഡുകളില്‍ സ്ഥാപിച്ച ആധുനിക ക്യാമറകള്‍ വഴി ഇരു വശങ്ങളിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനായതാണ് മുന്‍ കാലങ്ങളെ അപേക്ഷിച്ച് ലംഘന കണക്ക് ഉയരാന്‍ കാരണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരന്തരം അവബോധം നല്‍കിയശേഷമാണു പുതിയ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ആദില്‍ അല്‍ ഹഷാഷ് അറിയിച്ചു.
കുവൈത്തില്‍ ഗതാഗത നിയമലംഘനം: 117 വിദേശികളെ നാടുകടത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
