കോഴിക്കോട്: കോഴിക്കോട് മുക്കാളിയില്‍ ട്രെയിന്‍ തട്ടി അമ്മയും മകളും മരിച്ചു. അണ്ടര്‍ പാസില്‍ വെള്ളക്കെട്ടുള്ളതാല്‍ പാളം മുറിച്ച് കടന്നപ്പോളാണ് അപകടം. വെള്ളക്കെട്ട് പരിഹരിക്കാത്ത പഞ്ചായത്തിന്റേയും റെയില്‍വേയുടേയും അനാസ്ഥയാണ് അപകട കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.