ഹരിയാനയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ ഒമ്പതരക്ക് പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി-ചണ്ഡീഗഡ് എക്‌സ്‌പ്രസ് റദ്ദാക്കി. കന്യാകുമാരി-ശ്രീ വൈഷ്ണോദേവി ഖത്ര ജമ്മുതാവി എക്‌സ്‌പ്രസ് തൃശൂരില്‍‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരിച്ച് കന്യാകുമാരിയിലേക്ക് പാസഞ്ചര്‍ ആയി സര്‍വ്വീസ് നടത്തുമെന്നും റെയില്‍വേ അറിയിച്ചു. വ്യാപക ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ്, ഹരിയാന വഴിയുള്ള 250ഓളം ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നു.