കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസില്‍ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ ലോക്കപ്പില്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. പുല്ലേപടിയിലുള്ള ഹോട്ടലില്‍ നിന്നാണ് ഇന്നലെ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തെ പൊലീസ് പിടികൂടിയത്. ഹോട്ടല്‍ നടത്തിപ്പുകാരനും മാനേജരും അഞ്ചു സ്‌ത്രീകളും നാലു ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ് അറിസ്റ്റിലായത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന സായ എന്ന രതീഷ് ആണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക ശ്രമിച്ചത്. ലോക്കപ്പിനുള്ളില്‍ ആത്മഹത്യാ ശ്രമം നടത്തിയതായി സ്ഥിരീകരിച്ച എറണാകുളം സെന്‍ട്രല്‍ പൊലീസ് രാത്രി തന്നെ അവരെ ആശുപത്രിയില്‍ കൊണ്ടുപോയി വേണ്ട ചികിത്സ നല്‍കിയതായും അറിയിച്ചു.