കോഴിക്കോട്:ചമയം എന്ന പേരില്‍ കോഴിക്കോട്ട് ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. ചമയം എന്ന പേരില്‍ ട്രാന്‍സ്ജെന്‍ററുകള്‍ക്ക് മാത്രമായുള്ള കലോത്സവമാണിവിടെ നടന്നത്. പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റിയും സ്നേഹതീരം ട്രാന്‍സ്ജെന്‍ഡേഴ്സ് കുടുംബശ്രീയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 

തിങ്ങി നിറഞ്ഞ സദസിന് മുന്നിലായിരുന്നു ട്രാന്‍സ്ജെന്‍ഡേഴ്സിന്‍റെ കലാപ്രകടനങ്ങള്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം പേരാണ് മത്സരങ്ങള്‍ക്ക് എത്തിയത്. സജീവ പങ്കാളിത്തംകൊണ്ട് സിനിമാറ്റിക് ഡാന്‍സ് മത്സരം ശ്രദ്ധേയമായി. കനത്ത മത്സരം അരങ്ങേറിയ കലോത്സവം ട്രാന്‍സ്ജന്‍ഡേഴ്സിന് ഒത്തുകൂടി പരിചയം പുതുക്കാനുള്ള വേദികൂടിയായി മാറുകയായിരുന്നു.