ഇന്ന് അര്‍ദ്ധരാത്രിമുതല്‍ ജൂലൈ 30 അര്‍ദ്ധരാത്രിവരെയാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം.
കൊല്ലം; സംസ്ഥാനത്ത് ഇന്ന് അര്ദ്ധരാത്രിമുതല് ട്രോളിംഗ് നിരോധനം നിലവില് വരും. 52 ദിവസമാണ് യന്ത്ര ബോട്ടുകള്ക്ക് ഇത്തവണ നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്. ഓഖി ദുരന്തത്തിന് ശേഷം തുടര്ച്ചയായ നിയന്ത്രങ്ങള് വന്നതിനാല് ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികള്
ഇന്ന് അര്ദ്ധരാത്രിമുതല് ജൂലൈ 30 അര്ദ്ധരാത്രിവരെയാണ് സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം. മണ്സൂണ് സമയത്തെ ഈ ഒന്നരമാസക്കാലം മീനുകളുടെ പ്രജനസമയമായതിനാലാണ് യന്ത്രവല്കൃത ബോട്ടുകള്ക്ക് മീൻപിടിക്കുന്നതിന് നിരോധനം ഏര്പ്പെടുത്തിയിരിക്കുന്നത്. എന്നാല് പരമ്പരാഗത രീതിയല് മീൻ പിടിക്കാം. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെല്ലാം തന്നെ ട്രോളിംഗ് നിരോധനത്തിനുള്ള തയ്യാറെടുപ്പുകള് പൂര്ത്തിയായിക്കഴിഞ്ഞു
ഓഖിക്ക് ശേഷം 33 തവണയാണ് സംസ്ഥാന സര്ക്കാരും ദുരന്തനിവാരണ അതോറിറ്റിയി മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്ന മുന്നറിയിപ്പ് നല്കിയത്. ഇത്തവണത്തേത്ത് ഏറ്റവും മോശം സീസണ് ആയിരുന്നുവെന്നാണ് തൊഴിലാളികള് പറയുന്നത്. സംസ്ഥാനത്താകെ 14300 യന്ത്രവല്കൃത ബോട്ടുകളാണ് രജിസ്റ്റര് ചെയ്തിട്ടുള്ളത്.
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായരിക്കണക്കിന് കുടുബങ്ങള്ക്ക് ട്രോളിംഗ് നിരോധനകാലയളവില് സൗജന്യ റേഷൻ വിതരണം ചെയ്യുംട്രോളിംഗ് നിരോധനം ലംഘിക്കുന്നവരെ പിടികൂടാൻ മറൈൻ എൻഫോഴ്സ്മെന്റ് പൂര്ണ്ണസമയം പെട്രോളിംഗ് നടത്തും. തീരദേശപൊലീസും എല്ലാ സന്നാഹങ്ങളുമായി രംഗത്തുണ്ട്..
