പൂനെയില്‍ ലോറി ബാരിക്കേ‍ഡില്‍ ഇടിച്ച് 18 മരണം

First Published 10, Apr 2018, 9:35 AM IST
truck accident in pune 18 died
Highlights
  • അപകടത്തില്‍ 18 പേര്‍ മരിച്ചു
  • 14 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്

മുംബൈ: മഹാരാഷ്ട്രയിലെ പൂനെ സതാര ദേശീയ പാതയിലുണ്ടായ ലോറി അപകടത്തില്‍ 18 പേര്‍ മരിച്ചു. 14വ പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലോറിയിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഖണ്ടാലയ്ക്കടുത്ത് ദേശീയപാതയിലെ ബാരിക്കേഡില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സതാരയില്‍നിന്ന് പൂനെയിലേക്ക് പോകും വഴിയാണ് ലോറി അപകടത്തില്‍പ്പെട്ടത്. അപകടരമായ വളവില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.


 

loader