ജീവകാരുണ്യ സംഘടനയായ ട്രംപ് ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അമേരിക്കന്‍ നിയുക്ത പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. ഭിന്ന താത്പര്യം എന്ന ആരോപണം ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.  എന്നാല്‍ അന്വേഷണം നേരിടുന്ന പശ്ചാത്തലത്തില്‍ ട്രംപ് ഫൗണ്ടേഷന്‍ ഇപ്പോള്‍ പൂട്ടാനാകില്ലെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ അറിയിച്ചു.