അമേരിക്കയിലെ ഡോണള്‍ഡ് ട്രംപിന്റെ പുതിയ കുടിയേറ്റ നയം മൂന്നു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരെ ബാധിക്കുമെന്ന് സൂചന. കൃത്യമായ രേഖകളില്ലാതെ അമേരിക്കയില്‍ തങ്ങുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നതിനുള്ള പദ്ധതികളാണ് ട്രംപ് സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നത്. ഏകദേശം ഒരു കോടി പത്തുലക്ഷത്തോളം വരുന്ന വിദേശികള്‍ക്ക് അമേരിക്കയില്‍നിന്ന് മടങ്ങേണ്ടിവരും. ഇതില്‍ മൂന്നു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നുവെന്നാണ് സൂചന. അനധികൃത കുടിയേറ്റക്കാര്‍ എന്ന നിലയിലാണ് വിദേശികളെ പുറത്താക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് ആഭ്യന്തര സുരക്ഷാ വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രണ്ടു മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കും. ഇതിനുശേഷമാകും പിടികൂടി നാട്ടിലേക്ക് മടക്കിയയക്കുക. അനധികൃതമായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരെയാണ് ലക്ഷ്യമിടുന്നതെങ്കിലും, ജോലിക്കായി എത്തിയവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങേണ്ടിവരുമെന്നാണ് സൂചന.