വിവാദമായ രണ്ട് പൈപ് ലൈൻ പദ്ധതികൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പച്ചക്കൊടി. പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് ഒബാമ ഭരണകൂടം നടപ്പാക്കാതെ മാറ്റിവച്ച പദ്ധതികളാണ് ട്രംപ് പൊടിതട്ടിയെടുത്തത്.
കീസ്റ്റോൺ എക്സെൽ, ഡകോട്ട ആക്സസ് എന്നീ പദ്ധതികൾക്കാണ് പ്രസിഡന്റ് അനുമതി നൽകിയത്. ഇവ രണ്ടും പരിസ്ഥിതി പ്രശ്നങ്ങൾ കണക്കിലെടുത്ത് ഒബാമ ഭരണകൂടം നടപ്പിലാക്കാതെ വച്ചിരുന്ന പദ്ധതികളാണ്. രണ്ട് പദ്ധതികൾക്കും പുതിയ വ്യവസ്ഥകൾ ബാധകമാക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
കാനഡ മുതൽ ടെക്സാസ് വരെ എണ്ണ കടത്തുന്ന കീസ്റ്റോൺ പദ്ധതിയിലൂടെ മാത്രം 28000 ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ. ഡകോട്ട പദ്ധതിക്കെതിരെയും പ്രതിഷേധം ശക്തമാണ്. പദ്ധതി കടന്നുപോകുന്ന പ്രദേശത്തുള്ളവർ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടർന്നാണ് ഒബാമ ഭരണകൂടം താൽക്കാലികമായി പ്രവർത്തനങ്ങൾ നിത്തിയത്. ഇരു പഗദ്ധതികളും പ്രകൃതി സന്തുലനത്തെത്തകർക്കുമെന്നാണ് പരിസ്ഥിതി സ്നേഹികളുടെ വാദം.
