വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടിട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്. തുടർച്ചയായി ഈ ആക്ഷേപം ഉന്നയിക്കുന്നത് പുതിനെ അപമാനിക്കുന്നതുപോലെയാണെന്നും ട്രംപ് പറഞ്ഞു.
റഷ്യയുമായുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതാണ്, വടക്കൻ കൊറിയക്കെതിരായ നീക്കങ്ങള്‍ക്ക് റഷ്യൻ സഹകരണം സഹായകമാകുമെന്നും ട്രംപ് പ്രസ്താവിച്ചു. സിറിയൻ പ്രശ്നത്തില്‍ സഹകരിക്കാനും റഷ്യയും അമേരിക്കയും തമ്മിൽ ധാരണയായി. വിയറ്റ്നാമില്‍ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ ഇരുനേതാക്കളും തമ്മില്‍ മൂന്ന് തവണയാണ് കൂടിക്കാഴ്ച നടത്തിയത്.
