Asianet News MalayalamAsianet News Malayalam

'മര്യാദ കാട്ടിയില്ലെങ്കില്‍ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇനിയും പുറത്താക്കും'; സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ക്ക് ട്രംപിന്‍റെ ഭീഷണി

വാര്‍ത്താസമ്മേളനത്തിനിടെ ട്രംപിനോട് അസുഖകരമായ ചോദ്യങ്ങള്‍ ചോദ്യച്ചതിന് വൈറ്റ് ഹൗസ് പാസ് നിഷേധിച്ച ജിം അക്കോസ്റ്റക്ക്  പാസ് തിരിച്ചു നല്‍കണമെന്ന ഫെഡറല്‍ കോര്‍ട്ടിന്‍റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. 

trump says reporter will be thrown out if he misbehaves again
Author
Washington, First Published Nov 17, 2018, 7:51 PM IST

വാഷിങ്ടണ്‍: പ്രസ് മീറ്റിങ്ങുകളില്‍ മര്യാദയില്ലാതെ പെരുമാറിയാല്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ജിം അക്കോസ്റ്റയെ ഇനിയും പുറത്താക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വാര്‍ത്താസമ്മേളനത്തിനിടെ ട്രംപിനോട് അസുഖകരമായ ചോദ്യങ്ങള്‍ ചോദ്യച്ചതിന് വൈറ്റ് ഹൗസ് പാസ് നിഷേധിച്ച ജിം അക്കോസ്റ്റക്ക്  പാസ് തിരിച്ചു നല്‍കണമെന്ന ഫെഡറല്‍ കോര്‍ട്ടിന്‍റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. 

ഇനിയും പ്രസ് മീറ്റിങ്ങുകളില്‍ ജിം മോശമായി പെരുമാറിയാല്‍ ഒന്നുകില്‍ അയാളെ പുറത്താക്കും അല്ലെങ്കില്‍ ന്യൂസ് കോണ്‍ഫറന്‍സ് തന്നെ അവസാനിപ്പിക്കുമെന്നാണ് ട്രംപിന്‍റെ ഭീഷണി. പ്രസ് മീറ്റ് നടന്ന മുറിയില്‍ ഒരുപാട് റിപ്പോര്‍ട്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ ജിമ്മിന്‍റെ ചോദ്യങ്ങള്‍ മൂലം ആര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിഞ്ഞില്ല. ജിം ചോദ്യങ്ങള്‍ ആക്രോശിക്കുകയായിരുന്നു. ചോദ്യങ്ങളോടൊപ്പം  പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയുമായിരുന്നു ജിമ്മെന്നും ട്രംപ് ആരോപിക്കുന്നു.  സിഎന്‍എന്‍റെ ചീഫ് വൈറ്റ് ഹൗസ് റിപ്പോര്‍ട്ടറാണ് ജിം അക്കോസ്റ്റ. 

ജിം അക്കോസ്റ്റയുടെ പാസ് റദ്ദാക്കിയതിന് പിന്നാലെ സിഎന്‍എന്‍ നല്‍കിയ പരാതിയിലാണ് പ്രസ് പാസ് തിരികെ നല്‍കണമെന്ന ഉത്തരവ്.  മധ്യ അമേരിക്കയിലെ അഭയാര്‍ത്ഥികള്‍ അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് കൂട്ടമായി നിങ്ങുന്നത് സംബന്ധിച്ച ജിമ്മിന്‍റെ ചോദ്യങ്ങളാണ് ട്രംപിനെ ചൊടിപ്പിച്ചത്. എന്നാല്‍ വൈറ്റ്ഹൗസ് ജീവനക്കാരിയുടെ ശരീരത്തില്‍ സപര്‍ശിച്ചെന്നാരോപിച്ചാണ് ജിമ്മിന്‍റെ പാസ് റദ്ദാക്കിയത്. 

Follow Us:
Download App:
  • android
  • ios