വാഷിംഗ്ടൺ: ഉത്തരകൊറിയൻ അണുവായുധ പരീക്ഷണങ്ങൾക്കെതിരെ ഒരുമിച്ച് പോരാടാൻ അമേരിക്കയും ഫ്രാൻസും. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും ഇതുസംബന്ധിച്ച് ചർച്ച ചെയ്തെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഒപ്പം സിറിയൻ പ്രശ്നങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തെന്നാണ് വിവരം. വൈറ്റ്ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച.