നാലിഞ്ച് നീളമുള്ള ഹൈഹീല്‍ ചെരിപ്പിട്ടതും പലര്‍ക്കും പിടിച്ചിട്ടില്ല. ഇത്രയും നീളമുള്ള ഹീലുള്ള ചെരിപ്പിട്ട് എങ്ങനെയാണ് പണിയെടുക്കുന്നതെന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യലാണ് പ്രഥമ വനിതയുടെ ലക്ഷ്യമെന്നാണ് അമേരിക്കന്‍ ട്രോളര്‍മാരുടെ കണ്ടുപിടിത്തം
ന്യുയോര്‍ക്ക്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മാത്രമല്ല ഭാര്യ മെലാനിയയും വാര്‍ത്താ കോളങ്ങളിലെ നിറ സാന്നിധ്യമാണ്. ട്രംപിനൊപ്പവും അല്ലാതെയും മെലാനിയ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പൂന്തോട്ട പരിപാലനത്തിനിറങ്ങിയ മെലാനിയയെ പൊള്ളിച്ചിരിക്കുകയാണ് വിമര്‍ശകര്‍.
ഗ്ലാമര്‍ ലുക്കില്‍ പൂന്തോട്ടത്തിലെത്തിയതാണ് മെലാനിയയെ ട്രോളര്‍മാര്‍ പിടികൂടാന്‍ കാരണം. പ്രസിഡന്‍റിന്‍റെ വസതിയായ വൈറ്റ് ഹൗസിന് ചുറ്റിലും മനോഹരമായ പൂന്തോട്ടമുണ്ടാക്കാനാണ് മെലാനിയ ഇറങ്ങിത്തിരിച്ചത്. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന വസ്ത്രമായിരുന്നു അവര്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് കാട്ടിയാണ് വിമര്‍ശകര്‍ വാളെടുത്തത്.
നാലിഞ്ച് നീളമുള്ള ഹൈഹീല്‍ ചെരിപ്പിട്ടതും പലര്‍ക്കും പിടിച്ചിട്ടില്ല. ഇത്രയും നീളമുള്ള ഹീലുള്ള ചെരിപ്പിട്ട് എങ്ങനെയാണ് പണിയെടുക്കുന്നതെന്ന ചോദ്യമാണ് അവര്‍ ഉന്നയിക്കുന്നത്. ഫോട്ടോയ്ക്ക് പോസ് ചെയ്യലാണ് പ്രഥമ വനിതയുടെ ലക്ഷ്യമെന്നാണ് അമേരിക്കന്‍ ട്രോളര്‍മാരുടെ കണ്ടുപിടിത്തം. ടൈറ്റ് ജീന്‍സിട്ട് കൂളിംഗ് ഗ്ലാസ് ധരിച്ച് പൂന്തോട്ട പരിപാലനം നടത്തി നേരത്തെയും മെലാനിയ ട്രോളുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍ മെലാനിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചതെന്നാണ് രസകരമായ കാര്യം.
