1939 ഒക്ടോബര്‍ 21ന് കവിയൂരില്‍ ജനിച്ച അദ്ദേഹം ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ പഠിച്ചിരുന്നപ്പോഴാണ് രാഷ്‌ട്രീയത്തില്‍ സജീവമായത്. അഭിഭാഷകനായ അദ്ദേഹം കല്ലൂപ്പാറ മണ്ഡലത്തില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗം ആകുന്നത്. തുടര്‍ന്ന് മൂന്നു പ്രാവശ്യം കൂടി അദ്ദേഹം അവിടെനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1976 ഫെബ്രുവരി 17 മുതല്‍ 1977 മാര്‍ച്ച്‌ 25 വരെ ഒരു വര്‍ഷക്കാലം അദ്ദേഹം സംസ്ഥാന നിയമസഭാ സ്‌പീക്കര്‍ ആയിരുന്നു. 1978ലെ എകെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്ന് പി.കെ.വാസുദേവന്‍‌ നായര്‍ മന്ത്രിസഭയിലും അദ്ദേഹം ഭക്ഷ്യ-സിവില്‍ സപ്പ്ലൈസ് മന്ത്രിയായിരുന്നു.