തെക്കന്‍ ചിലെയില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തെക്കന്‍ ചിലെയില്‍ നിന്ന് 225 കിലോമീറ്റര്‍ ദൂരെ പ്യൂര്‍ട്ടോ മോണ്ടിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രഭവകേന്ദ്രത്തിന് 1000 കിലോമീറ്റര്‍ ചുറ്റളവില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോസ് ലഗോസ് തീരപ്രദേശങ്ങളില്‍ നിന്ന് അടിയന്തരമായി ജനങ്ങളെ ഒഴിപ്പിക്കാന്‍ ചിലെ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.