ചെന്നൈ: എന്‍ഡിഎ സഖ്യസാധ്യത തള്ളാതെ ടിടിവി ദിനകരന്‍. എന്‍ഡിഎ സഖ്യം ഉടനുണ്ടാകുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഊഹാപോഹം മാത്രമെന്ന് അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അത്തരമൊരു സഖ്യമുണ്ടാകുന്നതിനെ എതിര്‍ക്കില്ല. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യമുണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. എന്നാല്‍ പ്രാദേശികതെരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും ടിടിവി ദിനകരന്‍ വ്യക്തമാക്കി.