മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് 50കാരനായ സ്റ്റീഫനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്
ബ്രസല്‍സ്: ആയുധധാരികളായ മോഷ്ടാക്കള്‍ കളവ് നടത്തുന്നത് പതിവായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ടി.വി അവതാരകന്‍ പിടിയില്‍. ബെല്‍ജിയന്‍- ഫ്രഞ്ച് ടെലിവിഷന് വേണ്ടി പരിപാടികള്‍ അവതരിപ്പിക്കുന്ന സ്റ്റീഫന്‍ പവല്‍സിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് 50കാരനായ സ്റ്റീഫനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
ബെല്‍ജിയത്തിലെ ആര്‍.ടി.എല്‍- ടി.വി.ഐ ചാനലിലെ പ്രധാന അവതാരകനാണ് സ്റ്റീഫന്‍. ഫുട്‌ബോള്‍ സ്‌പെഷ്യല്‍ പരിപാടികളാണ് സ്റ്റീഫന്‍ കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. സംഭവം അറിഞ്ഞയുടന്‍ തന്നെ സ്റ്റീഫനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി സ്ഥാപനം അറിയിച്ചു.
