തോമസ് ചാണ്ടിക്കെതിരായ കായല്‍ കൈയേറ്റവിഷയത്തില്‍ മാതൃകാപരമായ മാധ്യമ പ്രവര്‍ത്തനം നടത്തിയ റിപ്പോര്‍ട്ടറാണ് ടിവി പ്രസാദ്. മുന്‍കാല രാഷ്ട്രീയ പശ്ചാത്തലമോ ഭീഷണിയോ നോക്കാതെ തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ സമയോജിതമായി ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തുകൊണ്ടുവരികയായിരുന്നു അദ്ദേഹം.
എന്നാല്‍ ഇക്കാര്യത്തില്‍ ഏറെ വിമര്‍ശനങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. വ്യക്തി താല്‍പര്യമാണ് മന്ത്രിക്കെതിരായ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്നുവരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ 31ലധികം അന്വേഷണ റിപ്പോര്‍ട്ടുകളും 35ലധികം ഫോളോ അപ്പ് ന്യൂസുകളും ചെയ്ത് നിയമലംഘനത്തിനെതിരായ പഴുതടച്ച അന്വേഷണമായിരുന്നു പ്രസാദ് നടത്തിയത്.
ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും ഇടിയിലൂടെ നടത്തിയ റിപ്പോര്‍ട്ടിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയുമാണ് പ്രസാദ് ഈ വീഡിയോയിലൂടെ...
