വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണല്‍ഡ് ട്രംപിന്‍റെ അക്ക ൗണ്ട് ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. നാല്പത് ലക്ഷം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ അക്കൗണ്ടാണ് അപ്രത്യക്ഷമായത്. ട്വിറ്റര്‍ ജീവനക്കാരിലൊരാള്‍ ട്രംപിന്‍റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയായിരുന്നു.വ്യാഴാഴ്ചയാണ് സംഭവം. 

 ട്രംപിന്‍റെ അക്കൗണ്ട് 11 മിനുറ്റാണ് കാണാതായതെന്ന് ട്വിറ്റര്‍ കമ്പനി വ്യക്തമാക്കി.പ്രാദേശിക സമയം നാലുമണിക്കാണ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായത്. പേജ് തിരയുമ്പോള്‍ നിലവില്ല എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. ഇതോടെ സംഭവം സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. 11 മിനുട്ടിന് ശേഷം അക്കൗണ്ട് വീണ്ടും സജീവമായി

 സംഭവത്തെ കുറിച്ച് പിന്നീട് പരിശോധന നടത്തിയപ്പോള്‍ ട്വിറ്റര്‍ കമ്പനിയിലെ ജീവനക്കാരനുണ്ടായ പിഴവാണെന്ന് കണ്ടെത്തി.ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. അതേസമയം ജീവനക്കാരന്‍ ആരാണെന്ന് പരസ്യപ്പെടുത്തിയിട്ടില്ല. ട്രംപിന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നാണ് ആദ്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നത്. ഇത് പലതരം ആശങ്കകളും ഉണ്ടാക്കിയിരുന്നു.