കോഴിക്കോട്: കടലുണ്ടി പുഴയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പറയന്റെവിടത്തില്‍ അനീഷ്(29) വള്ളിക്കുന്ന് എണ്ണാകുളത്തില്‍ നികേഷ് (26)എന്നിവരാണ് മരിച്ചത്. നാലുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി. കടലുണ്ടി ബാലാതുരുത്തിക്ക് സമീപമാണ് അപകടമുണ്ടായത്.
ആറുപേര്‍ സഞ്ചരിച്ച ഫൈബര്‍ വള്ളമാണ് മറിഞ്ഞത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. സുഹൃത്തിന്‍റെ വീട്ടില്‍ ദീപാവലി ആഘോഷവുമായി എത്തിയതായിരുന്നു ഇരുവരും.
