കൊല്ലം: നഗരത്തില്‍ മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരാന്തരിക്ഷം ഉണ്ടാക്കിയ സംഘത്തിലെ രണ്ട് പേർ പിടിയില്‍. ഇവരുടെ വാഹനം ഇടിച്ച് ഓരാള്‍ക്ക് ഗിരുതരമായ പരിക്കേറ്റു.  ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. കൊല്ലം എസ്എന്‍ കോളജിന് മുന്നില്‍ വച്ച് ബെംഗളൂരുവിലേക്ക് പോയ ബസ് സൈഡ് നല്‍കിയില്ല എന്ന് പറഞ്ഞ് ബസ് തടഞ്ഞിട്ട് ആദ്യം ഡ്രവറെ മർദ്ദിച്ചു. മർദ്ദനം കണ്ട വിവരം പൊലീസിനെ അറിയിച്ചതോടെ സംഘം അവിടെ നിന്നും വേഗത്തില്‍ കൊല്ലം ചിന്നക്ടിയിലേക്ക് പോയി. 

ചിന്നക്കട ട്രിഫിക് നിയമങ്ങള്‍ പാലിക്കാതെ പോയ സംഘത്തെ പൊലീസ് പിന്തുടർന്നതോടെ കാർറിന്‍റെ വേഗത കൂട്ടി. പെട്ടന്ന് തിരിക്കാൻ ശ്രമിച്ച വാഹനം ഒരുകാല്‍നടക്കാരനെ ഇടിച്ചുവീഴ്തി ഗുരതരമായി പരിക്ക് പറ്റിയ സുനില്‍ സാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  തലകീഴായി മറിഞ്ഞ വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെയും പൊലീസ് എത്തിയാണ് രക്ഷപെടുത്തിയത്. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യ പരിശോധനക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം.