കഞ്ചാവ് വാങ്ങാന്‍ എത്തിയവരെന്ന വ്യാജേനയാണ് പൊലീസ് പ്രതികളെ കുടുക്കിയത്. ഇരുവരും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു.  പിടിയിലായ അമരവിള സ്വദേശി ജോണിയാണ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കഞ്ചാവ് വാങ്ങാനെത്തിയ തോമസിനേയും പൊലീസ് പിടികൂടി. പ്രതികളില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പത്ത് കിലോ കഞ്ചാവ്  കണ്ടെടുത്തു. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവെത്തുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ, 40 കിലോഗ്രാം കഞ്ചാവ് തിരുവനന്തപുരത്ത് പിടികൂടിയിരുന്നു. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും വില്‍പ്പന ഏറെയും. ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് പൊലീസ് കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടിയത്‌