ബൈക്ക് സ്റ്റണ്ടിനിടയിൽ വാഹനം പാലത്തിൽ ഇടിക്കുകയും യുവാക്കൾ റോഡിലേക്ക് വീഴുകയുമായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മരിച്ച യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

ദില്ലി: അമിത വേഗത്തിൽ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ച യുവാക്കൾക്ക് ദാരുണാന്ത്യം. ദില്ലിയിൽ പുതുതായി പണികഴിപ്പിച്ച സിഗ്നേച്ചർ പാലത്തിൽ വെള്ളിയാഴ്ചയായിരുന്നു അപകടമുണ്ടായത്. പാലത്തിലുണ്ടായ ആദ്യ അപകടവും മരണവും കൂടിയായി ഇത്.

ബൈക്ക് സ്റ്റണ്ടിനിടയിൽ വാഹനം പാലത്തിൽ ഇടിക്കുകയും യുവാക്കൾ റോഡിലേക്ക് വീഴുകയുമായിരുന്നു. ഇരുവരും തൽക്ഷണം മരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മരിച്ച യുവാക്കളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. 

കുത്തബ് മിനാറിനേക്കാള്‍ ഇരട്ടി ഉയരത്തിലാണ് സിഗ്നേച്ചർ ബ്രിഡ്ജ് പണി കഴിപ്പിച്ചത്. 154 മീറ്ററാണ് പാലത്തിന്റെ ഉയരം. ഇന്ത്യയില്‍ ആദ്യമായാണ് വ്യത്യസ്ത വശങ്ങളോടു കൂടിയ തൂണില്‍നിന്ന് കേബിള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള പാലം നിര്‍മ്മിക്കുന്നത്. യമുനാ നദിക്ക് കുറുകെ വടക്കന്‍ ദില്ലിയേയും വടക്ക്-കിഴക്കന്‍ ദില്ലിയേയും ബന്ധിപ്പിക്കുന്ന സിഗ്നേച്ചര്‍ ബ്രിഡ്ജ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഉദ്ഘാടനം ചെയ്തത്. എട്ട് വരിയും 675 മീറ്റര്‍ നീളവുമുള്ളതാണ് പാലം.