പുലര്‍ച്ചെ രണ്ടിന് പൂഞ്ച് ജില്ലയില്‍ കൃഷ്ണ ഗാട്ടി മേഖലയിലാണ് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിനിര്‍ത്തല്‍ കരാ‍ര്‍ ലംഘിച്ചത്. ജനവാസ മേഖലയിലും പ്രതിരോധ മേഖലയിലും ഉള്‍പ്പെടെ നാല് സ്ഥലങ്ങളിലാണ് പാകിസ്ഥാന്‍ വെയിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കൃഷ്ണഗാട്ടി മേഖലയിലെ രണ്ട് നുഴഞ്ഞുകയറ്റ ശ്രമവും ഇന്ത്യ പരാജയപ്പെടുത്തി. സെപ്റ്റംബര്‍ 29ന് പാകിസ്ഥാനില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയ ശേഷം പാകിസ്ഥാന്‍ 99 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 

രണ്ടാഴ്ചയ്‌ക്കിടെ പാകിസ്ഥാന്‍റെ വെടിവയ്പ്പില്‍ എട്ട് ബിഎസ്എഫ് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ബുധനാഴ്ച അര്‍ണിയയിലും റജൗരിയിലും പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലും മോര്‍ട്ടാര്‍ ഷെല്ലാക്രമണത്തിലും രണ്ട് കുട്ടികളുള്‍പ്പെടെ എട്ട് നാട്ടുകാര്‍ മരിച്ചിരുന്നു.