യുവാക്കളെ കുടുക്കിയത് ജിപിഎസ് മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍‌ പിടിയിലായി
ദില്ലി: പെട്ടന്ന് പണം സമ്പാദിക്കാനായി കാര് മോഷ്ടിച്ച് വില്ക്കാന് ശ്രമിച്ച യുവാക്കളെ പൊലീസ് മണിക്കൂറുകള്ക്കുള്ളില് പിടികൂടി. ദില്ലി സ്വദേശികളായ ബല്വിന്ദര് സിംഗ്(20) ലാവ് രാഘവ് (21) എന്നിവരെയാണ് പൊലീസ് കയ്യോടെ പിടികൂടിയത്. ജൂലൈ അഞ്ചിന് രാജൂദ് ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന ഹോണ്ട സിറ്റി കാര് ഇരുവരും ചേര്ന്ന് മോഷ്ടിക്കുകയായിരുന്നു.
കാറുമായി കടന്നുകളഞ്ഞ ഇവരെ പൊലീസ് കാറിൽ ഘടിപ്പിച്ചിരുന്ന ജിപിഎസിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു. 20 മണിക്കൂര് നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച ഹോണ്ടാ സിറ്റികാറും ഒരു ബൈക്കും ഇവരില് നിന്ന് കണ്ടെത്തി. ഖാസിയ ബാദിലെ ഹോഡക് കോളനിക്ക് മുമ്പില് വെച്ചാണ് ഇവരെ പിടികൂടിയത്. ഹോട്ടലിന് സമീപം നിര്ത്തിട്ടിരുന്ന കാര് മോഷണം പോയതായി ജൂലൈ ആറിനാണ് ഉടമസ്ഥന് പൊലീസില് പരാതി നല്കിയത്.
പെട്ടന്ന് പണക്കാരാകാരാകാനാണ് യുവാക്കള് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ ബല്വിന്ദര് സിംഗും ലാവ് രാഘവും അയല്വാസികളാണ്. മോട്ടോര് സൈക്കിള് മോഷണവുമായി ബദ്ധപ്പെട്ട് രാഘവിനെയും ബല്വിന്ദറിനെയും മുമ്പും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡെപ്യുട്ടി കമ്മീഷ്ണര് ചിന്മോയ് ബിസ്വല് പറഞ്ഞു.
