കാസര്‍കോഡ് ബാവിക്കര പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പൊവ്വല്‍ നെല്ലിക്കാട് സ്വദേശി അബ്ദുല്‍ അസീസ്, കിന്നിംഗാര്‍ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിുന്നു അപകടം. അബ്ദുല്‍ അസീസ് പ്ലസ് വൺ വിദ്യാര്‍ത്ഥിയും ഹാഷിം മുള്ളേരിയ ജി.വി.എച്ച്.എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.