ബന്ദിപ്പോറിലെ ഹജിന്‍ പ്രദേശങ്ങളില്‍ ഭീകരവാദികള്‍ തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അതിരാവിലെ തന്നെ സൈന്യം ഇവിടെയെത്തിയിരുന്നു. പ്രദേശം മുഴുവന്‍ വളഞ്ഞ് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ലഷ്‍കറെ ത്വയ്ബ നേതാവും സംഘത്തിന്റെ ഭാഗമായ ഒരു എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം കശ്മീരില്‍ ഭീകരാക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിട്ടുണ്ട്.