തിരുവനന്തപുരം, കൊല്ലം ജില്ലക്കാരായ അജിന്‍ഷ, മുനീര്‍, അബ്ദുറഹ്മാന്‍, നിഷാദ്, നിജാം എന്നിവര്‍ക്കും ഒരു ഉത്തര്‍പ്രദേശ് സ്വദേശിക്കുമാണ് പരിക്കേറ്റത്. മദീനാ സന്ദര്‍ശനം കഴിഞ്ഞ് ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ട സംഘം മക്കയില്‍ എത്തുന്നത്തിന് ഏകദേശം 250 കിലോമീറ്റര്‍ മുമ്പ് കുലൈസ് എന്ന സ്ഥലത്ത് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. പുലര്‍ച്ച അഞ്ച് മണിയോടെ ഇവര്‍ സഞ്ചരിച്ച പ്രാഡോ വാഹനം മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണമെന്നാണു വിവരം. മൃതദേഹങ്ങള്‍ കുലൈസ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.