ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അമല മെഡിക്കല്‍ കോളേജ് പരിസരത്തെ ബസ് സ്റ്റോപ്പില്‍ രാവിലെ 6.30ഓടെയായിരുന്നു നിയന്ത്രണം വിട്ട ഇന്നോവ കാര്‍ പാഞ്ഞു കയറിയത്. ഉടന്‍ തന്നെ പരിക്കേറ്റ മൂന്നു പേരെയും തൊട്ടടുത്തുള്ള അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര്‍ ഉടന്‍ തന്നെ മരിക്കുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരാള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. രണ്ട് പേര്‍ക്കു കൂടി ആപകടത്തില്‍ പരിക്കേറ്റെങ്കിലും ഇവരുടെ പരിക്ക് സാരമുള്ളതല്ല.