ബി ജെ പിയുടെ മോഹനവാഗ്ദാനങ്ങൾ കേട്ട് മടുത്തുവെന്നും തങ്ങളുടെ നാല് തലമുറകൾ ശരദ് പവാറിനൊപ്പം പ്രവർത്തിച്ചവരാണെന്നും എൻ സി പിയിലേക്കുള്ള മടക്കം ഘർവാപസിയാണെന്നും നേതാക്കൾ പറഞ്ഞു.

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ബി ജെ പിക്ക് തിരിച്ചടി തുടരുകയാണ്. മഹാരാഷ്ട്രയിൽ മുൻ മന്ത്രിയടക്കം രണ്ട് ബിജെപി നേതാക്കൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ സി പി) ചേർന്നു. മുൻ മന്ത്രി പ്രശാന്ത് ഹിരയും മുന്‍ എം എല്‍ സി അപൂര്‍വ്വ ഹിരയുമാണ് എൻ സി പിയിൽ ചേർന്നത്. ഇരുവരും അനുയായികള്‍ക്കൊപ്പമാണ് ബിജെപി പാളയത്തില്‍ നിന്ന് പടിയിറങ്ങിയത്.

ബി ജെ പിയുടെ മോഹനവാഗ്ദാനങ്ങൾ കേട്ട് മടുത്തുവെന്നും തങ്ങളുടെ നാല് തലമുറകൾ ശരദ് പവാറിനൊപ്പം പ്രവർത്തിച്ചവരാണെന്നും എൻ സി പിയിലേക്കുള്ള മടക്കം ഘർവാപസിയാണെന്നും നേതാക്കൾ പറഞ്ഞു. 2014 ന് ശേഷം നാസിക്കില്‍ ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന് പ്രശാന്ത് ഹിരയ് കുറ്റപ്പെടുത്തി.

ആറ് വർഷങ്ങൾക്ക് മുമ്പ് എൻ സി പിയിൽ നിന്നും ബി ജെ പിയിലേക്ക് ചേർന്നവരാണ് പ്രശാന്ത് ഹിരയും അപൂര്‍വ്വ ഹിരയും. എൻ സി പി അധ്യക്ഷൻ ശരദ് പവാർ, നേതാക്കളായ ജയന്ത് പാട്ടീല്‍, ഛഗന്‍ ഭൂജ്പാല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും പാർട്ടി പ്രവേശനം.