ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാർത്ഥിനികൾ മരിച്ചു

First Published 9, Mar 2018, 7:11 PM IST
two malayali students killed accident in bangalore
Highlights
  • ബെംഗളൂരുവില്‍ വാഹനാപകടം: രണ്ട് മലയാളി വിദ്യാർത്ഥിനികൾ മരിച്ചു
  • വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥിനികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥിനികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. തൃശൂർ സ്വദേശി ശ്രുതി ഗോപിനാഥ്,തിരുവനന്തപുരം സ്വദേശി ഹർഷ എന്നിവരാണ് മരിച്ച മലയാളികൾ.

ബെംഗളൂരുവിൽ എംബിഎ വിദ്യാർത്ഥികളാണ് ഇരുവരും .ഇവർ സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് മറിയുകയായിരുന്നു. ജംഷഡ്പൂർ സ്വദേശിയായ ഇവരുടെ സഹപാഠിയാണ് മരിച്ച മറ്റൊരാൾ.

loader