കര്‍ണാടകയില്‍‌ 10 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

First Published 31, Mar 2018, 11:05 PM IST
two men arrested and seized fake notes of rs 2000 in karnataka
Highlights
  • തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്  വിതരണം ചെയ്യാനെന്ന് മൊഴി

വിശാഖപട്ടണം: കര്‍ണാടകയില്‍ വിതരണത്തിനായെത്തിച്ച 10 ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ ഡിആര്‍എ പിടികൂടി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കള്ള നോട്ട് പിടികൂടുന്നത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കര്‍ണാടകയില്‍ വിതരണം ചെയ്യാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്നാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്.

പുതിയ 2000 രൂപയുടെ 510 വ്യാജ നോട്ടുകളാണ് പിടികൂടിയത്. ബംഗ്ലാദ്ദേശില്‍ അച്ചടിച്ചതാണെന്നാണ് സൂചന. പശ്ചിമബംഗാളിലെ ഹൌറയില്‍ നിന്നും ഹൈദരബാദിലേക്ക് പോകുന്ന ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ നിന്നാണ് പണം പിടികൂടിയത്. പത്രക്കടലാസുകളില്‍ പൊതിഞ്ഞ തലയിണകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.

loader