ബുധനാഴ്ച പുലര്‍ച്ചെ മൈസൂര്‍ ബംഗളൂരു റൂട്ടില്‍ എല്‍വാര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

കാസര്‍കോട് : കര്‍ണാടകയിലെ മൈസൂരില്‍ പിക്കപ്പ് ലോറിയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. കാസര്‍കോട് ഉളിയത്തടുക്കയിലെ ജുനൈദ് (26), സുഹൃത്തായ ഉളിയത്തടുക്ക എസ്പി നഗറിലെ ഉസ്മാന്റെ മകന്‍ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൈസൂര്‍ ബംഗളൂരു റൂട്ടില്‍ എല്‍വാര്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്.

ജുനൈദും അസ്ഹറുദ്ദീനും സഞ്ചരിച്ച കെഎല്‍ 14 യു 436 നമ്പര്‍ പിക്കപ്പ് ലോറിയില്‍ എതിരെ വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവരും തത്ക്ഷണം മരണപ്പെട്ടു. പിക്കപ്പ് ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു. അണങ്കൂരിലെ റിക്ഷാ ഡ്രൈവറാണ് മരിച്ച ജുനൈദ്.

ഖദീജയാണ് അസ്ഹറുദ്ദീന്റെ മാതാവ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സിക്കന്തര്‍ ഫൈസല്‍, ഇര്‍ഫാന്‍, താഹിറ, മുബീന, ഷഹല, റാഹില.