പെണ്‍കുട്ടിയുടെ പിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്
ഗുവാഹത്തി: സ്കൂള് വിദ്യാര്ത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത 27 കാരനെ അറസ്റ്റ് ചെയ്തു. ആസാമിലെ ഗുവാഹത്തിയില് ഏഴാം ക്ലാസ് വിദ്യാര്ത്ഥിനിയായ പെണ്കുട്ടിയെ രണ്ടുപേര് ചേര്ന്ന് തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ച 2.30 ഓടെ സ്കൂള് ബസില് നിന്ന് പുറത്തിറങ്ങിയ പെണ്കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
പെണ്കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായ യുവാവിന്റെ കൂടെയുണ്ടായിരുന്ന ആള്ക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്. പെണ്കുട്ടിയെ മെഡിക്കല് പരിശോധനക്ക് വിധേയമാക്കി.
