ഏഴുപേരടങ്ങുന്ന സംഘമാണ് ചെന്നൈയിൽ അക്രമത്തിന് നേതൃത്വം നൽകിയത് സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് സംശയിച്ചുള്ള ആൾക്കൂട്ടമർദ്ദനങ്ങൾ ഇന്ത്യയിൽ തുടർക്കഥയാകുന്നു. രണ്ട് ദിവസം മുമ്പാണ് അഞ്ചു പേരെ മഹാരാഷ്ട്രയിൽ ആൾക്കൂട്ടം തല്ലിക്കൊന്നത്. കുട്ടികളെ തട്ടിയെടുക്കാൻ വന്നവരെന്ന് സംശയിച്ച് കല്ലും വടിയും ഉപയോഗിച്ച് നിർദ്ദയം തല്ലിക്കൊല്ലുകയായിരുന്നു. സമാനമായ രീതിയിലാണ് ചെന്നൈയിലും സംഭവിച്ചിരിക്കുന്നത്. ചെന്നൈ മെട്രോയിലെ ജീവനക്കാരായ രണ്ടുപേരാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടികളോട് സംസാരിക്കാൻ ശ്രമിച്ചത് കൊണ്ടാണ് മഹാരാഷ്ട്രയിൽ യുവാക്കളെ തട്ടിപ്പുകാരെന്ന് സംശയിച്ചത്. എല്ലാവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഏഴുപേരടങ്ങുന്ന സംഘമാണ് ചെന്നൈയിൽ അക്രമത്തിന് നേതൃത്വം നൽകിയത്. രണ്ട് മാസം മുമ്പ് ആസ്സാമിൽ രണ്ട് യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നിരുന്നു
