ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടി വെയ്ക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വെടിവച്ച് കൊന്നു.
ജമ്മു: ജമ്മു കാശ്മീരിലെ ബാദ്ഗാമിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. കുത്പോറ ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് നടന്ന തെരച്ചിലിലാണ് വെടിവപ്പുണ്ടായത്. ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടി വെയ്ക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വെടിവച്ച് കൊന്നു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഭീകരര്‍ ഒളിച്ചു താമസിക്കുന്ന എന്ന് അനുമാനിക്കുന്ന പുൽവാമ, ബാദ്ഗാം എന്നിവിടങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുന്നതായും സൈന്യം അറിയിച്ചു.
