തലശേരി: തലശേരിയില്‍ മൂന്നേ കാൽ കോടിയുടെ കുഴൽപ്പണവുമായി രണ്ട് പേർ പൊലീസ് പിടിയിലായി. കൊടുവള്ളി സ്വദേശികളായ ഇക്ബാല്‍, മുഹമ്മദ് ഷാലിക്ക് എന്നിവരാണ് പിടിയിലായത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് രാവിലെ ഒമ്പതരയോടെയാണ് കുഴല്‍പ്പണവുമായി ഇവര്‍ പിടിയിലാകുന്നത്.
ആർപിഎഫിന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസുമായി ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലാണ് സംഘത്തെ പിടികൂടാൻ കഴിഞ്ഞത്. മൂന്ന് ബാഗുകളിലായി മൂന്നേകാൽ കോടിയുടെ കുഴൽപ്പണം ഇവരുടെ പക്കലുണ്ടായിരുന്നു.
സംഘത്തിലെ മറ്റുള്ളവർ വടക്കൻ കേരളത്തിൽ തന്നെയുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ പ്രതികൾ വെളിപ്പെടുത്തതി. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായും തലശ്ശേരി ഡിവൈഎസ്പി അറിയിച്ചു.
