മഞ്ചേരി മുള്ളമ്പാറ സ്വദേശി മുഹമ്മദ് അസ്ലം, പാപ്പിനിപ്പാറ സ്വദേശി വി. അഷ്റഫ് എന്നിവരെയാണ് മഞ്ചേരി സി.ഐ. എന്‍.ബി. ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.  

മലപ്പുറം: മഞ്ചേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മുള്ളമ്പാറ സ്വദേശി മുഹമ്മദ് അസ്ലം, പാപ്പിനിപ്പാറ സ്വദേശി വി. അഷ്റഫ് എന്നിവരെയാണ് മഞ്ചേരി സി.ഐ. എന്‍.ബി. ഷൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. 

പ്രധാന പ്രതികള്‍ക്ക് ആയുധം എത്തിച്ച് നല്‍കിയത് ഇവരാണ്. മുഴുവന്‍ പ്രതികളെക്കുറിച്ചും വിവരം കിട്ടിയതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. മഞ്ചേരി പയ്യനാട് സ്വദേശി അര്‍ജുനെയാണ് ചൊവ്വാഴ്ച ബൈക്കിലെത്തിയ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്.