നാദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെതടക്കം രണ്ട് കടകള്‍ക്ക് തീയിട്ടു

നാദാപുരം:കല്ലാച്ചി തെരുവംപറമ്പിൽ രണ്ട് കടകൾക്ക് തീവെച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി നെല്ലിയുള്ളതിൽ രാജന്റെ തയ്യൽക്കടയ്ക്കും താനമഠത്തിൽ കണ്ണന്റെ ബേക്കറിക്കുമാണ് ഇന്ന് പുലർച്ചെ തീവെച്ചത്. കടകൾ ഭാഗികമായി കത്തിനശിച്ചു.

നേരത്തെ നിരവധി അക്രമങ്ങള്‍ അരങ്ങേറിയ തെരുവംപറമ്പില്‍ വര്‍ഷങ്ങളായി ശാന്തമായിരുന്നു. സിപിഎം-ലീഗ് സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്ന പ്രദേശത്ത് ഇരുവിഭാഗത്തിന്‍റെയും നേതാക്കളുടെ നിരന്തര പരിശ്രമത്തിലൂടെയാണ് സമാധാന അന്തരീക്ഷം നിലനിര്‍ത്തിയത്.