കൈതാരം സ്വദേശികളായ ദീക്ഷിത്,  ദേവാനന്ദ് എന്നിവരാണ് മരിച്ചത്

പറവൂർ: എറണാകുളം വടക്കന്‍ പറവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൈതാരം സ്വദേശികളായ ദീക്ഷിത്, ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് കൂട്ടുകാരോടൊപ്പം ഇരുവരും വടക്കന്‍ പറവൂരിലെ പുറപ്പള്ളിക്കാവ് പുഴയില്‍ കുളിക്കാനായി ഇറങ്ങിയത്. ദീക്ഷിത് പ്ലസ്ടു വിദ്യാർത്ഥിയും, ദേവാനന്ദ് ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമാണ്. പോലീസ് ,ഫയർഫോഴ്സ്, നാവിക സേനകള്‍ ചേർന്നാണ് തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.