30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു രണ്ടു സ്ത്രീകളാണ് മരണപ്പെട്ടത്

ചെന്നൈ: മേട്ടുപ്പാളയത്തെ ക്ഷേത്രത്തില്‍ നിന്ന് പ്രസാദം കഴിച്ച രണ്ടുപേര്‍ മരിച്ചു. മേട്ടുപ്പാളയത്തെ സെല്‍വമുത്തു മാരിയമ്മന്‍ കോവിലിലെ പ്രസാദം കഴിച്ച 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതില്‍ ലോഗനായകി, സാവിത്രി എന്നിവര്‍ ഇന്ന് രാവിലെ മരണപ്പെട്ടു.

ആശുപത്രിയില്‍ പ്രവേശിച്ച മറ്റുള്ളവര്‍ സുഖം പ്രാപിച്ചുവരുന്നെന്ന് പൊലീസ് പറഞ്ഞു. മോശമായ നെയ്യും എണ്ണയുമായിരിക്കാം ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് പൊലീസ് നിഗമനം.