2018ലെ ശേഷിക്കുന്ന മാസങ്ങളില്‍ യുഎഇ ദിര്‍ഹം കൂടുതല്‍ ഉയരത്തിലെത്തുമെന്നാണ് പ്രവചനം.

ദുബായ്: യുഎഇയില്‍ നിന്ന് വിവിധ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് വരും മാസങ്ങളില്‍ മികച്ച നേട്ടമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ദര്‍ പ്രവചിക്കുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളുടെ കറന്‍സികളുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇ ദിര്‍ഹം കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറുന്നതാണ് വിപണിയില്‍ കണ്ടത്. 

2018ലെ ശേഷിക്കുന്ന മാസങ്ങളില്‍ യുഎഇ ദിര്‍ഹം കൂടുതല്‍ ഉയരത്തിലെത്തുമെന്നാണ് പ്രവചനം. ഇതോടൊപ്പം ഇന്ത്യന്‍ രൂപ കനത്ത ഇടിവ് നേരിടുന്നതിന്റെ ഗുണം ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് കിട്ടുന്നുമുണ്ട്.

അമേരിക്കന്‍ ഡോളറിനൊപ്പം യുഎഇ ദിര്‍ഹവും മുന്നേറുകയാണ്. ഇന്ത്യന്‍ രൂപയും പാകിസ്ഥാനി രൂപയും കനത്ത ഇടിവ് നേരിടുന്നുമുണ്ട്. ദിര്‍ഹത്തിന് ഇന്ത്യന്‍ രൂപ 18.73ലാണ് ഇന്ന് ഇന്ത്യന്‍ രൂപയുടെ വിനിമയം. പാകിസ്ഥാനി രൂപ 33ന് മുകളിലെത്തി.
വിവിധ കറന്‍സികളുമായി ഇന്ത്യന്‍ രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെയാണ്...

യു.എസ് ഡോളര്‍............. 68.80
യൂറോ................................. 80.67
യു.എ.ഇ ദിര്‍ഹം................ 18.73
സൗദി റിയാല്‍................... 18.34
ഖത്തര്‍ റിയാല്‍................. 18.90
ഒമാന്‍ റിയാല്‍................... 178.95
ബഹറൈന്‍ ദിനാര്‍............ 183.00
കുവൈറ്റ് ദിനാര്‍.................. 227.26