ദുബായ്: യുഎഇയിലെ ഇന്ത്യന്‍ സമൂഹം സ്വാതന്ത്യദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യക്കാര്‍ ഗള്‍ഫില്‍ നടത്തുന്ന മഹത്തായ സേവനങ്ങളെ അബുദാബിയിലെ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി അഭിനന്ദിച്ചു.
ദേശഭക്തി തുടിച്ചു നിന്ന പരിപാടികളോടെ യുഎഇയിലെ പ്രവാസി സമൂഹം എഴുപതാം സ്വാതന്ത്യദിനം ആഘോഷിച്ചു. അബുദാബി ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി നവദീപ് സിങ് സൂരി, ദുബായി ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍. മറ്റു എമിറേറ്റുകളില്‍ വിവിധ വൈസ് കോണ്‍സുലര്‍മാര്‍ എന്നിവര്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്യദിന സന്ദേശം വായിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ നയതന്ത്രബന്ധം ഉയര്‍ത്തികാട്ടിയായിരുന്നു ഇന്ത്യന്‍ സ്ഥാനപതിയുടെ പ്രസംഗം. ഇന്ത്യക്കാര്‍ ഗള്‍ഫില്‍ നടത്തുന്ന മഹത്തായ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം തുടിക്കുന്ന കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. സ്‌കൂള്‍ കുട്ടികളും സ്ത്രീകളുടമടക്കം നൂറിലേറെപേര്‍ രാജ്യത്തിന്റെ വിവിധമേഖലകളില്‍ നടന്ന പരിപാടികളില്‍ പങ്കെടുത്തു.
